Connect with us

National

'എന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണ്'; വിരമിക്കല്‍ പ്രഖ്യാപിച്ച് സോണിയഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്ക് കോണ്‍ഗ്രസ് അധ്യക്ഷ പദവി കൈമാറിയ ശേഷം രാഷ്ട്രീയത്തില്‍ തുടരില്ലെന്ന സൂചന നല്‍കി സോണിയഗാന്ധി. സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നതായി സോണിയ പറഞ്ഞു. രാഹുല്‍ ഇപ്പോള്‍ സജീവമാണെന്നും സോണിയ പറഞ്ഞു. രാഹുല്‍ ഗാന്ധി നാളെ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുക്കും. എന്റെ റോള്‍ ഇനി വിരമിക്കുകയെന്നതാണെന്ന് ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നിലവില്‍ യുപിഎ അധ്യക്ഷയും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമാണ് സോണിയ.

19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ലഭിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ പതിനേഴാമത്തെ അധ്യക്ഷനാണ് രാഹുല്‍.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിലാണ് രാഹുല്‍ഗാന്ധി സ്ഥാനമേറ്റെടുക്കുക. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുത്തുകൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രന്‍ കൈമാറും.

ചരിത്രമുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള അക്ബര്‍ റോഡിലുള്ള കോണ്‍ഗ്രസ് ആസ്ഥാനത്ത് പ്രവര്‍ത്തക സമിതി അംഗങ്ങള്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍, പിസിസി അധ്യക്ഷന്മാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് രാഹുലിന്റെ സ്ഥാനാരോഹണം. തുടര്‍ന്ന് 19 വര്‍ഷം കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തിരുന്ന സോണിയാ ഗാന്ധി വിടവാങ്ങള്‍ പ്രസംഗം നടത്തും. അതിന് ശേഷം രാഹുല്‍ ഗാന്ധി നേതാക്കളെ അഭിസംബോധന ചെയ്യും.

 

---- facebook comment plugin here -----

Latest