ഓഖി ദുരന്തബാധിതര്‍ക്ക് സ്വാന്തനമേകി രാഹുല്‍; പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു

Posted on: December 14, 2017 12:59 pm | Last updated: December 15, 2017 at 9:19 am

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശനം നടത്തി. മത്സ്യത്തൊഴിലാളികളുടെ ഉന്നമനത്തിനായി കേന്ദ്രസര്‍ക്കാര്‍ ഒരു വകുപ്പ് രൂപവത്കരിക്കണമെന്ന് രാഹുല്‍ പറഞ്ഞു. ഇന്ത്യയില്‍ കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിതം ദുരിത പൂര്‍ണമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പൂന്തുറയില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ആദരമര്‍പ്പിച്ച് അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. ദുരന്തമേഖല സന്ദര്‍ശിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിച്ച രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് കഴിയുന്ന എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഇനിയും തിരിച്ചെത്തിയിട്ടില്ലാത്തവര്‍ക്കായുള്ള തിരച്ചിലിന് വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

[contact-form][contact-field label=”Name” type=”name” required=”true” /][contact-field label=”Email” type=”email” required=”true” /][contact-field label=”Website” type=”url” /][contact-field label=”Message” type=”textarea” /][/contact-form]

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കം യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് രാഹുല്‍ കേരളത്തിലെത്തിയത്.