Connect with us

Kerala

നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുന്നു: ആളൂര്‍

Published

|

Last Updated

കൊച്ചി: കേരളത്തിലെയും ഇന്ത്യയിലെയും കീഴ്‌ക്കോടതികളില്‍നിന്ന് നട്ടെല്ലുള്ള ജഡ്ജിമാര്‍ അപ്രത്യക്ഷരായിക്കൊണ്ടിരിക്കുകയാണെന്ന് ജിഷ വധക്കേസ് പ്രതി അമീറുല്‍ ഇസ്‌ലാമിന്റെ അഭിഭാഷകന്‍ ബി എ ആളൂര്‍. അമീറുള്‍ ഇസ്‌ലാമിന് കോടതി വധശിക്ഷ വിധിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ആളൂര്‍.

ജനങ്ങളെയും സര്‍ക്കാറിനെയും ഭയപ്പെടുന്നതുകൊണ്ടാണ് വേണ്ടത്രെ തെളിവുകളില്ലാതിരുന്നിട്ടും അമീറുല്‍ ഇസ്‌ലാമിനെ വധശിക്ഷക്ക് വിധിച്ചത്. കീഴ്‌ക്കോടതികള്‍ക്ക് നട്ടെല്ല് നഷ്ടമായെങ്കിലും മേല്‍ക്കോടതികള്‍ക്ക് ആ അവസ്ഥ വന്നിട്ടില്ലെന്ന് സൗമ്യ വധക്കേസിന്റെ വിചാരണ വേളയില്‍ വ്യക്തമായതാണ്.

കീഴ്‌ക്കോടതി വധശിക്ഷ വിധിച്ചെങ്കിലും അത് മേല്‍ക്കോടതികള്‍ ശരിവെക്കേണ്ടതുണ്ട്. അതിനായി വിധിയുടെ വിശദാംശങ്ങള്‍ ഹൈക്കോടതിയിലേക്ക് അയച്ചുകൊടുക്കും. അമീറുളിന് നീതി നേടിക്കൊടുക്കാന്‍ ഏതറ്റം വരെയും പോകുമെന്നും ആളൂര്‍ വ്യക്തമാക്കി.