ഇറാനില്‍ ഭൂചലനം: 18 പേര്‍ക്ക് പരുക്ക്

Posted on: December 13, 2017 12:29 pm | Last updated: December 13, 2017 at 12:29 pm

ടെഹ്‌റാന്‍: ഇറാനിലുണ്ടായ ഭൂചലനത്തില്‍ പതിനെട്ട് പേര്‍ക്ക് പരുക്കേറ്റു. ഇന്ന് പുലര്‍ച്ചെയുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തി. തെക്ക് കിഴക്കന്‍ പ്രവിശ്യയായ കെര്‍മാനിലാണ് ഭൂചനലനമുണ്ടായത്.

പഴയ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഭൂചലനത്തെ തുടര്‍ന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചൊവ്വാഴ്ചയും ഇറാനില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.