കല്‍ക്കരി അഴിമതി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരന്‍

Posted on: December 13, 2017 11:24 am | Last updated: December 13, 2017 at 2:13 pm

ന്യൂഡല്‍ഹി: 2007ലെ കല്‍ക്കരി അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധു കോഡ കുറ്റക്കാരനെന്ന് കോടതി. മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്‌സി ഗുപ്ത, മുന്‍ ചീഫ് സെക്രട്ടറി എകെ ബസു എന്നിവരടക്കം നാല് പേര്‍ കുറ്റക്കാരാണെന്ന് ഡല്‍ഹിയിലെ പ്രത്യേക സിബിഐ കോടതി വിധിച്ചു. ശിക്ഷ നാളെ പ്രഖ്യാപിക്കും.

അമര്‍കോണ്ട മുര്‍ഗോഡല്‍ കരിക്കരി ഖനി ഇടപാടില്‍ 380 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണമാണ് മധു കോഡ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ പ്രതികളാക്കിയത്.

2008ല്‍ നടന്ന ഇടപാടില്‍ സ്വകാര്യ കമ്പനികള്‍ക്ക് ചുളുവിലക്ക് കല്‍ക്കരി ഖനികള്‍ അനുവദിച്ചതായി അന്വേഷണത്തില്‍ സിബിഐ കണ്ടെത്തിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ ഗൂഢാലോചന, വഞ്ചന വകുപ്പുകള്‍ പ്രകാരമാണ് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.