ബിജെപിയെ എതിര്‍ക്കാന്‍ ആരുമില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വന്നു: കാനം

Posted on: December 12, 2017 10:33 pm | Last updated: December 12, 2017 at 10:33 pm

കൊല്ലം: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ പാകിസ്ഥാന്‍ ഇടപെടുന്നുവെന്ന് ബിജെപി മുറവിളി കൂട്ടുന്നതു തിരഞ്ഞെടുപ്പ് കഠിനമാണെന്ന് അനുഭവപ്പെട്ടതുകൊണ്ടാണെന്നു സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍.

ബിജെപിയെ എതിര്‍ക്കാന്‍ ആരുമില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വന്നു. നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ സാമ്പത്തികനയങ്ങളും ബിജെപി-ആര്‍എസ്എസ് വര്‍ഗീയ നടപടികളുമാണ് ഇത്രവേഗം അവര്‍ ജനങ്ങളുടെ ശത്രുവാകാന്‍ കാരണം.

സിപിഐ ദക്ഷിണമേഖലാ നേതൃതല സമ്മേളനത്തില്‍ ദേശീയസംസ്ഥാന കൗണ്‍സില്‍ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.