ഹിമപാതം: കശ്മീരില്‍ മൂന്ന് സൈനികരെ കാണാതായി

Posted on: December 12, 2017 2:56 pm | Last updated: December 12, 2017 at 2:56 pm

ശ്രീനഗര്‍: കനത്ത ഹിമപാതത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ മൂന്ന് സൈനികരെ കാണാതായി. ബന്ദിപ്പോറ ജില്ലയിലെ ഗുരേസ് ഏരിയയിലെ നിയന്ത്രണ രേഖക്കടുത്തുള്ള പോസ്റ്റില്‍ ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കാണാതായ സൈനികര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഈ പ്രദേശങ്ങളില്‍ അഞ്ചടിയലധികം ഉയരത്തിലാണ് ഹിമപാതമുണ്ടായത്. കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കനത്ത ഹിമപാതമാണ് ഉണ്ടായത്.