Connect with us

Kozhikode

'മീലാദ് മിലന്‍' നബിദിനാഘോഷ പരിപാടികള്‍ക്ക് നാളെ സമാപനം

Published

|

Last Updated

കോഴിക്കോട്: “ഒരു നഗരത്തിന്റെ സ്‌നേഹോത്സവം” എന്ന പ്രമേയത്തില്‍ കോഴിക്കോട് മര്‍കസ് കോംപ്ലക്്‌സില്‍ ഒരു മാസമായി നടന്നുവരുന്ന മീലാദ് മിലന്‍ നബിദിനാഘോഷ പരിപാടികള്‍ക്ക് നാളെ (ചൊവ്വ) സമാപനമാകും.

വൈകീട്ട് 6.30 മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മീലാദ് മിലന്‍ സമാപനപരിപാടി ഉദ്ഘാടനം ചെയ്യും. മര്‍കസ് നോളജ് സിറ്റി സിഇഒയും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുസ്സലാം മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തും. ഫയാസ് ഫാളിലിയുടെ നേതൃത്വത്തില്‍ ബുര്‍ദ, നഅത് തുടങ്ങിയവ നടക്കും.

സയ്യിദ് അന്‍സാര്‍ തങ്ങള്‍ ആവേലം,സയ്യിദ് മുഹമ്മദ് ബാഫഖി തങ്ങള്‍,സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് മുല്ലക്കോയ തങ്ങള്‍,ഇമാം അബ്ദുന്നാസര്‍ സഖാഫി, അപ്പോളോ മൂസ ഹാജി, നോളജ് സിറ്റി ജിഎം എംകെ ശൗക്കത്ത് അലി, കണ്‍വീനര്‍ ഇസ്മാഈല്‍, അബ്ദുല്‍ ഹമീദ് സൈനി തുടങ്ങിയവര്‍ സംബന്ധിക്കും. കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി.

---- facebook comment plugin here -----

Latest