കോണ്‍ഗ്രസില്‍ ഇനി രാഹുല്‍ യുഗം; ഐഐസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു

Posted on: December 11, 2017 3:45 pm | Last updated: December 12, 2017 at 8:21 am

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എഐസിസി അധ്യക്ഷനായി പ്രഖ്യാപിച്ചു. മുഖ്യവരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. എതിരില്ലാതെയാണ് രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തിയത്. ശനിയാഴ്ച രാവിലെ രാഹുല്‍ ഔദ്യോഗികമായി ചുമതല ഏറ്റെടുക്കും.

ഇന്ന് അപ്രതീക്ഷിതമായാണ് രാഹുലിനെ അധ്യക്ഷനായി പ്രഖ്യാപിച്ചത്. നേരത്തെ, ഈ മാസം 16ന് പ്രഖ്യാപനം നടത്തുമെന്നായിരുന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചന നല്‍കിയിരുന്നത്. 19 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസില്‍ അധികാരകൈമാറ്റം നടക്കുന്നത്.