പിവി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിച്ചുനീക്കാന്‍ ഉത്തരവ്

Posted on: December 11, 2017 1:45 pm | Last updated: December 11, 2017 at 3:47 pm

തിരുവനന്തപുരം: പിവി അന്‍വര്‍ എംഎല്‍എ ചീങ്കണ്ണിപ്പാറയില്‍ നിര്‍മിച്ച അനധികൃത തടയണ പൊളിക്കണമെന്ന് ദുരന്ത നിവാരണ സമിതിയുടെ ഉത്തരവ്.

തടയണ രണ്ടാഴ്ചക്കം പൊളിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ചെറുകിട ജലസേചന വിഭാഗത്തിനാണ് പൊളിക്കാനുള്ള ചുമതല.