Connect with us

National

ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനങ്ങളില്‍ പ്രതിഷേധം: രാജീവ് ധവാന്‍ അഭിഭാഷക ജോലി ഉപേക്ഷിക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍
രാജീവ് ധവാന്‍ അഭിഭാഷക ജോലി ഉപേക്ഷിക്കുന്നു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനങ്ങളില്‍ പ്രതിഷേധിച്ചാണിത്. അഭിഭാഷകര്‍ കോടതിയില്‍ അതിരുവിട്ട് ഒച്ചവയ്ക്കുന്നു എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശങ്ങളില്‍ ഒന്ന്.

മുതിര്‍ന്ന അഭിഭാഷകനെന്ന പദവി തിരിച്ചെടുത്തുകൊള്ളാന്‍ ധവാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്കയച്ച കത്തില്‍ വ്യക്തമാക്കി. ബാബറി മസ്ജിദ് ഉള്‍പ്പെടെയുള്ള സുപ്രധാന കേസുകളില്‍ ഹാജരാകുന്ന രാജീവ് ധവാന്‍ മുല്ലപ്പെരിയാര്‍ അടക്കമുള്ള കേസുകളില്‍ കേരളത്തേയും പ്രതിനിധീകരിച്ചിട്ടുണ്ട്.

പൗരാവകാശവിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാടുകളുടെ വിമര്‍ശകന്‍ കൂടിയാണ്.