ഉത്തര്‍പ്രദേശിലെ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം

Posted on: December 11, 2017 12:29 pm | Last updated: December 11, 2017 at 12:29 pm
SHARE

ലക്‌നോ: ഉത്തര്‍പ്രദേശിലെ സ്വകാര്യ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ലക്‌നോയിലെ വൃന്ദാവന്‍ മേഖലയിലുള്ള സ്‌കോപ് ആശുപത്രിയിലാണ് തീപ്പിടിത്തമുണ്ടായത്. തീ പടര്‍ന്നു പിടിക്കുന്ന സമയത്ത് അന്‍പതിലേറെ രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രിയിലുണ്ടായിരുന്നവെങ്കിലും ഇവര്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

ഒന്നിലേറെ അഗ്‌നിശമനസേനാ യൂനിറ്റുകള്‍ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീയണച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഇവിടെ പ്രവേശിപ്പിച്ചിരുന്ന രോഗികളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പോലീസ് അന്വേഷണം തുടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here