അഴിമതി ആരോപണം: യോഗിയുടെ യുവവാഹിനിയില്‍ കൂട്ടരാജി

Posted on: December 9, 2017 11:44 pm | Last updated: December 9, 2017 at 11:44 pm
SHARE

ലക്‌നോ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേതൃത്വം നല്‍കുന്ന ഹിന്ദു യുവവാഹിനി സംഘടനയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. സംഘടനാ ഓര്‍ഗനൈസിംഗ് സെക്രട്ടറി പി കെ മാള്‍ സംഘടനയുടെ മഹാനഗര്‍ യൂനിറ്റ് പിരിച്ച്‌വിട്ടതിനെ തുടര്‍ന്നാണ് സംഭവം. 2500 പ്രവര്‍ത്തകര്‍ രാജി വെച്ച് ഇറങ്ങിപ്പോയി.
സംഘടനയുടെ സംസ്ഥാന സെക്രട്ടറി പങ്കജ് സിംഗ് വന്‍ അഴിമതിയാണ് നടത്തുന്നതെന്ന് യൂനിറ്റ് സെക്രട്ടറി ആകാശ് സിംഗ്, വൈസ് പ്രസിഡന്റ് രാംകൃഷ്ണ ദ്വിവേദി എന്നിവര്‍ ആരോപിച്ചു.

അംഗങ്ങള്‍ സംഘടനയെ ഉപയോഗിച്ച് അനധികൃതമായി പണം സമ്പാദിച്ചെന്ന് ആരോപിച്ചാണ് മഹാനഗര്‍ യൂനിറ്റ് പിരിച്ച് വിട്ടത്. ഉന്നത നേതാക്കളാണ് അഴിമതി നടത്തുന്നതെന്നാണ് അംഗങ്ങളുടെ ആരോപണം.
ഇ ടെന്‍ഡറിംഗ് നടപടികളില്ലാതെ ബി ജെ പി സര്‍ക്കാറില്‍ നിന്ന് പങ്കജ് സിംഗ് അനധികൃതമായി കരാറുകള്‍ സമ്പാദിക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യമുണ്ട്. ഈ ആരോപണങ്ങളെല്ലാം സെക്രട്ടറി പങ്കജ് സിംഗ് നിഷേധിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here