ഛത്തിസ്ഗഢില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: December 9, 2017 9:35 pm | Last updated: December 10, 2017 at 10:54 am
പ്രതീകാത്മക ചിത്രം

ബീജാപൂര്‍ (ഛത്തിസ്ഗഢ്): ഛത്തിസ്ഗഢിലെ സിആര്‍പിഎഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് ജവാന്മാര്‍ കൊല്ലപ്പെട്ടു. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരും ഒരു എഎസ്‌ഐയും കോണ്‍സ്റ്റബിളുമാണ് മരിച്ചത്. ഒരു എഎസ്‌ഐക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ബീജാപൂരിലെ ബാസ്ഗുഡയിലുള്ള സിആര്‍പിഎഫിന്റെ 168 ബറ്റാലിയന്‍ ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്.

ശനിയാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ജവാന്മാര്‍ തമ്മിലുള്ള തര്‍ക്കം വെടിവെപ്പില്‍ കലാശിക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എകെ 47 റൈഫിള്‍ ഉപയോഗിച്ചായിരുന്നു വെടിവെപ്പ്. സനത് കുമാര്‍ എന്ന ജവാനാണ് വെടിയുതിര്‍ത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.