Gulf
ഗള്‍ഫ് കപ്പ് കുവൈത്തില്‍ നടത്താന്‍ തീരുമാനം

ദോഹ: ഗള്‍ഫ്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കുവൈത്തില്‍ നടത്താന്‍ തീരുമാനം. ഈ മാസം 22ന് മത്സരം ആരംഭിക്കുക. ഖത്വര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹ്മദ് അല്‍ താനിയാണ് ഇന്നലെ തീരുമാനം അറിയിച്ചത്. 23 ാമത് ഗള്‍ഫ് കപ്പാണ് കുവൈത്തില്‍ നടക്കുക.
ഫിഫ വിലക്കിനെത്തുടര്‍ന്ന് വര്‍ഷങ്ങളായി രാജ്യാന്തര മത്സരങ്ങള്‍ നടത്താതിരുന്ന കുവൈത്തിലേക്കു വരുന്ന ആദ്യ ടൂര്‍ണമെന്റുകൂടിയാകും ഗള്‍ഫ്കപ്പ്. ഫിഫ വിലക്കു നീങ്ങിയതോടെ ഗള്‍ഫ്കപ്പ് കുവൈത്തിലേക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഖത്വര്‍ സന്നദ്ധതയും അറിയിച്ചു. നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നലെ തീരുമാനമെടുത്തത്. ഖത്വറിനെതിരെ സഊദി സഖ്യം ഉപരോധം തുടരുന്ന സാഹചര്യത്തില്‍ എല്ലാരാജ്യങ്ങളുടെയും പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനായി ടൂര്‍ണമെന്റ്കുവൈത്തിലേക്ക് മാറ്റാമെന്നതായിരുന്നു ചര്‍ച്ചകള്‍. ഫിഫ വിലക്കില്ലായിരുന്നുവെങ്കില്‍ കുവൈത്തില്‍ നടക്കേണ്ട മത്സരമായിരുന്നു ഇത് എന്നാതിനാല്‍ തുടക്കം മുതല്‍ ഖത്വര്‍ തുറന്ന സമീപനം സ്വീകരിച്ചു.
നേരത്തേ നിശ്ചയിച്ച തിയതികളില്‍ തന്നെ എട്ടു ടീമുകളുടെയും പങ്കാളിത്തത്തോടെ ടൂര്‍ണമെന്റ് മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനം. ഇരു രാജ്യങ്ങളുടെയും നേതൃത്വവുമായി നടത്തി വന്ന ചര്‍ച്ചയെത്തുടര്‍ന്നാണ് ഗള്‍ഫ് കപ്പ് കുവൈത്തിലേക്കു മാറ്റുന്ന കാര്യത്തില്‍ ഉറപ്പു വരുത്തിയതെന്ന് പ്രസിഡന്റ് അറിയിച്ചു. ഗള്‍ഫ് കപ്പ് മേഖലയിലെ എല്ലാരാജ്യങ്ങളിലെയും ജനങ്ങള്‍ ആഘോഷപൂര്‍വം സ്വീകരിച്ചിട്ടുള്ള ഫുട്‌ബോള്‍ മേളയാണ്.
കുവൈത്തിന് മികച്ച രീതിയില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഫിഫ പ്രസിഡന്റിന്റെകൂടി സമ്മതത്തോടെയാണ് തീരുമാനം. കഴിഞ്ഞ ദിവസം അദ്ദേഹം ഖത്വര്‍ സന്ദര്‍ശിച്ച ഫിഫ പ്രസിഡന്റ് ഗള്‍ഫ് കപ്പ് കുവൈത്തിലേക്ക് മാറ്റുന്നതിന് അനുകൂലമായി അഭിപ്രായം പറഞ്ഞിരുന്നു.
ഖത്വറില്‍ ഗള്‍ഫ് കപ്പ് നടന്നാല്‍ തങ്ങള്‍ പങ്കെടുക്കില്ലെന്ന് ഉപരോധ രാജ്യങ്ങള്‍ അറിയിച്ചിരുന്നില്ലെങ്കില്‍കൂടി പങ്കെടുക്കില്ലെന്ന സൂചനകള്‍ ശക്തമായരുന്നു. ഇത് ഗള്‍ഫ് കപ്പിലെ പങ്കാളിത്തം അഞ്ചു ടീമുകള്‍ മാത്രമായി മാറുമെന്ന ആശങ്കകള്‍ നിലനില്‍ക്കുന്നതിനിടെയാണ് കുവൈത്തിലേക്കു മാറ്റുന്നതിനുള്ള തീരുമാനം. ആറു ഗള്‍ഫ് രാജ്യങ്ങള്‍ക്കു പുറമേ ഇറാഖ്, യമന്‍ രാജ്യങ്ങളാണ് ഗള്‍ഫ് കപ്പിലുള്ളത്. എട്ടു ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് ഈ മാസം 22നും 23നുമായാണ് നടക്കുക.