ഗുജറാത്തില്‍ ആദ്യഘട്ട പോളിംഗ് 68 ശതമാനം; വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമമെന്ന് കോണ്‍ഗ്രസ്

Posted on: December 9, 2017 7:34 pm | Last updated: December 10, 2017 at 1:00 pm

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭയിലേക്കള്ള ആദ്യഘട്ട പോളിങ് പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 68 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പോളിങ് സംബന്ധിച്ച അന്തിമ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമീഷനാണ് പുറത്ത വിട്ടത്. തെരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നുവെന്നും കമീഷന്‍ അറിയിച്ചു. കച്ച്, സൗരാഷ്ട്ര, ദക്ഷിണ ഗുജറാത്ത് എന്നിവിടങ്ങളിലെ 89 നിയമസഭ മണ്ഡലങ്ങളിലാണ് ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്.

അതിനിടെ, ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. വോട്ടിങ് യന്ത്രങ്ങള്‍ ബ്ലൂടുത്തുമായി ബന്ധിപ്പിച്ചുവെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

കോണ്‍ഗ്രസിന്റെ ആരോപണങ്ങള്‍ പരിശോധിക്കാന്‍ തകരാറിലായ എട്ട് ബൂത്തുകളിലെ വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചതായി തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു. വോട്ടിങ് യന്ത്രത്തെ സംബന്ധിച്ച കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ധനമന്ത്രി പ്രതികരിച്ചു.