പണക്കാരുടെ മക്കളാണ് കടലില്‍ പോയതെങ്കില്‍ ഇങ്ങനെ ആകുമോ? സര്‍ക്കാറിനെതിരെ ജേക്കബ് തോമസ്

Posted on: December 9, 2017 5:08 pm | Last updated: December 9, 2017 at 9:35 pm
SHARE

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഐഎംജി ഡയറക്ടര്‍ ജേക്കബ് തോമസ്. ഓഖി ദുരന്തത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്തമില്ലെന്ന് അദ്ദേഹം പറഞ്ഞു. ആരൊക്കെ മരിച്ചുവെന്നോ ആരെയൊക്കെ കാണാതായി എന്നോ ഒരു വിവരവും ഇല്ല. പണക്കാരാണ് കടലില്‍ പോയിരുന്നതെങ്കില്‍ സ്ഥിതി ഇതാകുമായിരുന്നോ എന്നും ജേക്കബ് തോമസ് ചോദിച്ചു. കേരളത്തിലെ ഭരണസംവിധാനത്തിലുള്ള വിവിധ താത്പര്യങ്ങള്‍ എന്ന വിഷയത്തില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

സുതാര്യതയെ കുറിച്ച് ആരും ഒന്നും പറയുന്നില്ല. അഴിമതിക്കെതിരെ മിണ്ടിയാല്‍ 51 വെട്ടൊന്നും വെട്ടിയില്ലെങ്കിലും നിശബ്ധനാക്കുമെന്ന് ഉറപ്പാണ്. അഴിമതിക്കാരെല്ലാം ഒന്നാണ് വിശ്വാസമുണ്ടെങ്കില്‍ ജനങ്ങളുടെ അടുത്തപോയി ഭരണാധികാരികള്‍ക്ക് നില്‍ക്കാമെന്നും ജേക്കബ് തോമസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here