Connect with us

National

മോദി സര്‍ക്കാര്‍ പരസ്യത്തിന് മാത്രം ചെലവഴിച്ചത് 3,755 കോടി രൂപ

Published

|

Last Updated

ന്യൂഡല്‍ഹി: മൂന്നര വര്‍ഷത്തിനുള്ളില്‍ മോദി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവിട്ടത് 3,755 കോടി രൂപ. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ 2014 ഏപ്രില്‍ മുതല്‍ 2017 ഒക്ടാബര്‍ വരെയുള്ള കാലത്തെ കണക്കാണിത്. വിവരാവകാശ രേഖയിലുടെയാണ് ഈ കണക്ക് പുറത്തുവന്നിരിക്കുന്നത്.

അച്ചടി, ഇലക്ട്രോണിക്, ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പരസ്യങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്രയും വലിയ തുക ചെലവഴിച്ചിരിക്കുന്നത്. ബജറ്റില്‍ പല വകുപ്പുകള്‍ നീക്കിവെച്ചിരിക്കുന്ന തുക ഇതിലും കുറവാണ്. ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് മാത്രമായി 1,656 കോടി രൂപയാണ് ചെലവഴിച്ചത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്എംഎസ്, ടിവി ഉള്‍പ്പെടെയിലൂടെയാണ് ഈ പരസ്യങ്ങള്‍ നല്‍കിയത്. അച്ചടി മാധ്യമത്തിനായി 1698 കോടി രൂപ ചെലവിട്ടു.

ഹോര്‍ഡിംഗ്, പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ തുടങ്ങി ഔട്ട്‌ഡോര്‍ മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 399 കോടി രൂപയോട് അടുത്ത് വരും. സാമൂഹികപ്രവര്‍ത്തകന്‍ രാംവീര്‍ തന്‍വാറാണ് വിവരാവകാശ നിയമമനുസരിച്ച് അപേക്ഷ നല്‍കിയത്.

 

Latest