ടി വി എസ് അപ്പാച്ചെ ആര്‍ ആര്‍ 310 വിപണിയില്‍; വില രണ്ട് ലക്ഷം

Posted on: December 9, 2017 12:04 am | Last updated: December 9, 2017 at 10:07 pm

കൊച്ചി: മുന്‍നിര ഇരുചക്ര – മുച്ചക്ര വാഹന നിര്‍മാതാക്കളായ ടി വി എസ് മോട്ടോര്‍ കമ്പനി സൂപ്പര്‍ – പ്രീമിയം മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 വിപണിയിലെത്തിച്ചു. വില 2,05,000 രൂപ. മികച്ച പ്രകടനം, റൈഡിംഗ് ഡയനാമിക്‌സ്, കരുത്തുറ്റ രൂപകല്‍പന എന്നിവയാണ് പുതിയ മോട്ടോര്‍ സൈക്കിളിന്റെ പ്രത്യകതകള്‍.

312 സിസി, സിംഗിള്‍ സിലിണ്ടര്‍, 4-സ്‌ട്രോക്ക്, 4-വാല്‍വ് ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ ലഭ്യമാക്കുന്നത് 9700 ആര്‍പിഎമ്മില്‍ ലഭ്യമാക്കുന്നത് 34 പി എസ് ആണ്. 7700 ആര്‍ പി എമ്മില്‍ 27.3 എന്‍എമ്മും. 6 സ്പീഡ് സൂപ്പര്‍ സ്ലിക് ഗിയര്‍ ബോക്‌സ് നല്‍കുന്നത് പുതിയൊരു റേസ് ഷിഫ്റ്റ് അനുഭൂതിയാണ്. 2.9 സെക്കണ്ടിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ ആക്‌സിലറേഷന്‍ ലഭ്യമാക്കുന്ന മോട്ടോര്‍ സൈക്കിളിന് മണിക്കൂറില്‍ 160 കിലോമീറ്റര്‍ വരെയാണ് വേഗത.