ബിജെപി എംപി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു

Posted on: December 8, 2017 7:58 pm | Last updated: December 8, 2017 at 7:58 pm

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി നാന പടോലെ പാര്‍ട്ടിയില്‍ നിന്നും ലോകസഭയില്‍ നിന്നും രാജിവച്ചു. മധ്യപ്രദേശിലെ ഭണ്ടാരഗോണ്ടിയ ലോക്‌സഭാ മണ്ടലത്തില്‍ നിന്നുള്ള എം.പിയാണ്‌നാന പടോലെ. രാജിവച്ചത്.

കര്‍ഷക കടാശ്വാസ പദ്ധതി നടപ്പിലാക്കുന്ന സംസ്ഥാന സര്‍ക്കരിന്റെ രീതിയെ നേരത്തെ പടോലെ വിമര്‍ശിച്ചിരുന്നു. കര്‍ഷക പ്രശ്‌നങ്ങളും ആത്മഹത്യകളോടും സര്‍ക്കാര്‍ നിര്‍വികാരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതി മാത്രമല്ല പടോലെയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ പ്രവര്‍ത്തന രീതിയിലും അദ്ദേഹം അസംതൃപ്തനായിരുന്നു. ഈ വര്‍ഷമാദ്യം മോദിയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ പടോലെ ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രധാനമന്ത്രിയ്ക്ക് ഇഷ്ടമല്ലെന്നും പറഞ്ഞിരുന്നു.2008 ലാണ് പടോലെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. 2014 ല്‍ എന്‍.സി.പിയുടെ പ്രഭുല്‍ പട്ടേലിനെ പരാജയപ്പെടുത്തിയാണ് പടോലെ ലോക്‌സഭയിലെത്തിയത്.