പാര്‍ട്ടി തരുന്ന എന്തു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്ന് മണിശങ്കര്‍ അയ്യര്‍

Posted on: December 8, 2017 7:06 pm | Last updated: December 9, 2017 at 9:33 am

ന്യൂഡല്‍ഹി: മോദിക്കെതിരെ താന്‍ നടത്തിയ പ്രസ്താവന ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വിപരീതമായ ഫലമാണുണ്ടാക്കുന്നതെങ്കില്‍ പാര്‍ട്ടി തരുന്ന എന്തുശിക്ഷയും ഏറ്റുവാങ്ങാന്‍ തയാറാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഗുജറാത്തില്‍ മികച്ച പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെല്ലാം കോണ്‍ഗ്രസാണ് അതുകൊണ്ടാണ് തന്റെ പ്രസ്താവനയില്‍ മാപ്പ് ചോദിച്ചതെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി.

മോദി തരംതാഴ്ന്നവനും, സംസ്‌കാരമില്ലാത്ത വ്യക്തിയാണ്. ഈ സമയത്ത് എന്തിനാണ് അദ്ദേഹം വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുന്നതെന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പ്രസ്താവന.