നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം; 5.0 തീവ്രത

Posted on: December 8, 2017 10:54 am | Last updated: December 8, 2017 at 3:07 pm

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവില്‍ ഭൂചലനം. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് ഭൂചനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഭൂചലനത്തെ തുടര്‍ന്നു ആളപായമോ നാശനഷ്ടങ്ങളോട് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.