ദളിത്  വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും വീണ സംഭവത്തില്‍ അഞ്ച് സഹപാഠികളെ അറസ്റ്റ് ചെയ്തു

Posted on: December 7, 2017 8:55 pm | Last updated: December 7, 2017 at 8:55 pm

തിരുവനന്തപുരം: ഏവിയേഷന്‍ വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും താഴെവീണ സംഭവത്തില്‍ അഞ്ച് സഹപാഠികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാലു, എലിസബത്ത്, വൈഷ്ണവി, നീതു, ഷൈജ എന്നിവരാണ് അറസ്റ്റിലായത്.

കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നതിനിടെ തിരുവനന്തപുരം ഐ.പി.എം.എസ് ഏവിയേഷന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആതിര താന്‍ താമസിച്ച ഹോട്ടലിന് മുകളില്‍ നിന്നും ചാടുകയായിരുന്നു. ആതിര ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നായിരുന്നു ആദ്യത്തെ നിഗമനം. എന്നാല്‍ സഹപാഠികള്‍ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സഹപാഠികളുടെ പീഡനത്തിനിടെ കുട്ടി താഴെ വീണതാണെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

ഇതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.