ഓഖി ചുഴലിക്കാറ്റ്; വെള്ളിയാഴ്ച സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു

Posted on: December 6, 2017 6:58 pm | Last updated: December 6, 2017 at 7:01 pm

തിരുവനന്തപുരം:ഓഖി ദുരന്തം ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസില്‍ വെച്ചാണ് യോഗം.

രക്ഷാപ്രവര്‍ത്തന പുരോഗതിയുംപുരധിവാസവും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

അതേസമയം ചുഴലിക്കാറ്റില്‍ കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ക്ക് മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു.

യഥാസമയം മുന്നറിയിപ്പി നല്‍കിയില്ലെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. യഥാസമയം മുന്നറിയിപ്പ് ലഭിച്ചിരുന്നുവെങ്കില്‍ നൂറ് കണക്കിന് ജീവന്‍ രക്ഷിക്കാമായിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.