ഓഖി: മുഖ്യമന്ത്രി രാജ്ഭവനിൽ എത്തി ഗവര്‍ണറെ കണ്ടു

Posted on: December 6, 2017 5:36 pm | Last updated: December 6, 2017 at 9:38 pm

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവത്തെ കണ്ടു. രാജ്ഭവനില്‍ നേരിട്ടെത്തിയാണ് മുഖ്യമന്ത്രി ഗവര്‍ണറെ കണ്ടത്. ഓഖി രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.

മത്സ്യബന്ധന തൊഴിലാളികള്‍ക്ക് വിവരങ്ങളും മുന്നറിയിപ്പുകളും നല്‍കുന്നതിന് ശക്തമായ സംവിധാനം എര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഇരുവരും ചര്‍ച്ച ചെയ്തതായി ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. തൻെറ ക്ഷണം സ്വീകരിച്ചാണ് മുഖ്യമന്ത്രി രാജ്ഭവനിൽ എത്തിയതെന്നും ഗവർണർ ട്വിറ്ററിൽ വ്യക്തമാക്കി.