തുടർച്ചയായ ഒൻപതാം ടെസ്റ്റ് വിജയം; ചരിത്ര നേട്ടവുമായി ടീം ഇന്ത്യ

Posted on: December 6, 2017 5:28 pm | Last updated: December 6, 2017 at 5:28 pm
SHARE

ന്യൂഡല്‍ഹി: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ചരിത്രനേട്ടം. തുടര്‍ച്ചയായ ഒന്‍പതാം പരമ്പര വിജയത്തോടെയാണ് ഇന്ത്യ പുതുചരിത്രമെഴുതിയത്. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ശ്രീലങ്കയെ 1-0ന് തകര്‍ത്താണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്.

മൂന്നാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 410 റണ്‍സാണ് ശ്രീലങ്കക്ക് വേണ്ടിയിരുന്നത്. തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ഉയിര്‍ത്തെഴുന്നേറ്റ ശ്രീലങ്ക പിന്നീട് കരുത്ത് കാട്ടി. അവസാന ദിവസം ധനഞ്ജയ് ഡിസില്‍വെ നടത്തിയ ഉജ്ജ്വല ചെറുത്ത് നില്‍പ്പ് ശ്രീലങ്കക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചു. 103 ഓവറുകള്‍ക്ക് ശേഷം ഇരു ടീമുകളും കളി സമനിലയില്‍ അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here