Connect with us

Kasargod

തുറമുഖങ്ങളെ ഏകോപിപ്പിക്കും: മന്ത്രി

Published

|

Last Updated

കാസര്‍കോട്: കാസര്‍കോട് മുതല്‍ വിഴിഞ്ഞം വരെയുളള തുറമുഖങ്ങളുടെ വികസനത്തിന് സര്‍ക്കാര്‍ പദ്ധതികളാവിഷ്‌കരിച്ച് നടപ്പിലാക്കിവരികയാണെന്നും തുറമുഖങ്ങളുടെ ഏകോപനത്തിന് പദ്ധതികള്‍ക്ക രൂപം നല്‍കുമെന്നും തുറമുഖ-മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. കാസര്‍കോട് തുറമുഖ ഓഫീസിന്റേയും ക്വാര്‍ട്ടേഴ്‌സുകളുടേയും ഉദ്ഘാടനം നിര്‍വവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലയില്‍ അഴിമുഖങ്ങള്‍ കേന്ദ്രീകരിച്ച് മാന്വല്‍ ഡ്രഡ്ജിംഗ് വഴി ശേഖരിക്കുനന മണല്‍ വില്‍പ്പനയിലൂടെ പ്രതിമാസം ഒരു കോടിയില്‍പരം രൂപയാണ് കാസര്‍കോട് തുറമുഖ ഓഫീസ് പൊതുഖജനാവിലേക്ക് നല്‍കുന്നത്. മണല്‍ വാരുന്നതില്‍ മാഫിയസംഘങ്ങള്‍ക്കോ ഏജന്‍സികള്‍ക്കോ ഇടമുണ്ടാകില്ല. ജില്ലയിലെ പരമ്പരാഗത മണല്‍വാരല്‍തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യാവസായികവും സാംസ്‌കാരികവുമായ വികസനത്തിന് തുറമുഖങ്ങള്‍ക്ക പ്രധാന പങ്കുവഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു. നിര്‍മാണ മേഖലയ്ക്ക ഗുണനിലവാരമുളള മണല്‍ ലഭ്യമാക്കുന്നതിന് ക്രമീകരണമുണ്ടാകുമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു.