Connect with us

Gulf

അധ്യാപകരെ നിരീക്ഷിക്കാന്‍ വിദ്യാര്‍ഥിയുടെ ആപ്

Published

|

Last Updated

ദുബൈ: അധ്യാപനത്തിന്റെ മികവ് വര്‍ധിക്കുന്നതിന് വിദ്യാര്‍ഥിയുടെ ആപ്. ദുബൈ ഡല്‍ഹി പ്രൈവറ്റ് സ്‌കൂളില്‍ പത്രണ്ടാം തലത്തില്‍ പഠിക്കുന്ന അമേയ് ഡിയോറ്റൈല്‍ ആണ് അധ്യാപകരുടെ ക്ലാസിലെ പ്രകടനത്തെ കുറിച്ചുമനസിലാക്കുന്നതിന് പ്രത്യേക ആപ് തയാറാക്കിയത്. ക്ലാസ് മുറികളില്‍ അധ്യാപകര്‍ കൃത്യ സമയത്തു എത്തുന്നതിനെ കുറിച്ച് വിശദമായ വിവരങ്ങള്‍ വ്യക്തമായി സൂപ്പര്‍ വൈസര്‍മാര്‍, മേല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് അറിയിക്കുന്ന വിധത്തിലാണ് ആപിന്റെ പ്രവര്‍ത്തനം.

ക്ലാസ് മുറികളില്‍ അധ്യാപകര്‍ അധ്യയനം നടത്തുന്നതിന്റെ ഓഡിറ്റിംഗ് സംവിധാനമാണ് ആപ് ഒരുക്കുന്നത്. അധ്യാപകരുടെ നിലവാരവും ക്ലാസ് മുറികളില്‍ എത്തുന്നതിന്റെ വിശദാംശങ്ങള്‍ ഓരോ തവണയും ആപ് തത്സമയം രേഖപ്പെടുത്തും. എല്ലാ അധ്യാപകരെകുറിച്ചുള്ള വിവരങ്ങള്‍ ആപ്പിലൂടെ ശേഖരിക്കാന്‍ കഴിയും. ഏതെങ്കിലും വിധത്തിലുള്ള കൃത്യവിലോപങ്ങള്‍ നടത്തിയാല്‍ വിശദമായ റിപ്പോര്‍ട്ടോടു കൂടി സൂപ്പര്‍വൈസര്‍മാരെ ആപ് വിവരമറിയിക്കുമെന്ന് ഹെഡ് മിസ്ട്രസ് ചന്ദ കേശ്വാനി പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷമായി സ്‌കൂളില്‍ ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. സ്‌കൂളിലെ സൂപ്പര്‍വൈസര്‍മാര്‍ക്കിടയില്‍ സുപരിചിതമായ ആപിനെ ബൂണ്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

ഓരോ ക്ലാസ് റൂമിനും ഫ്‌ളോറിനും പ്രത്യേകമായി ഏര്‍പെടുത്തിയ അധ്യാപകര്‍ക്ക് പ്രത്യേക ലോജിന്‍ നൈമുകളും പാസ്സ്വേര്‍ഡും ഒരുക്കിയിട്ടുണ്ട്. ക്ലാസ് റൂമില്‍ അധ്യാപകര്‍ കയറുന്ന സമയത്തു ക്ലാസ് റൂമിന് പുറത്തൊരുക്കിയിട്ടുള്ള ആപിന്റെ പ്രത്യേക സംവിധാനം വഴി അധ്യാപകര്‍ ടിക്ക് ചെയ്ത് കയറുന്നതോടെ തത്സമയം സൂപ്പര്‍വൈസര്‍മാര്‍ക്ക് സന്ദേശം അയക്കും. കൃത്യവിലോപം നടത്തി ക്ലാസില്‍ എത്താത്ത അധ്യാപകരെ പ്രേത്യേകമായി ആപ് വഴി തിരിച്ചറിയാനുള്ള സംവിധാനമുണ്ട്. ഇതനുസരിച്ച് കൃത്യമായി അധ്യാപകരെ നിരീക്ഷിക്കാനും അവര്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കാനും കഴിയുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest