ജിഷ്ണു കേസ് സിബിഐ അന്വേഷിക്കും

Posted on: December 5, 2017 11:47 am | Last updated: December 5, 2017 at 7:53 pm

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് സിബിഐ അന്വേഷിക്കും. കേസ് അന്വേഷിക്കാന്‍ തയ്യാറാണെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു. ഇന്ന് കേസ് പരിഗണനക്ക് വന്നപ്പോഴാണ് സിബിഐ തങ്ങളുടെ നിലപാട് തിരുത്തിയത്. നേരത്തെ, കേസ് ഏറ്റെടുക്കാനാകില്ലെന്ന നിലപാടിലായിരുന്നു സിബിഐ. എന്നാല്‍ കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേസ് ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കൂടി വ്യക്തമാക്കിയതോടെയാണ് സിബിഐ ഇന്ന് നിലപാട് തിരുത്തിയത്. കേസില്‍ സിബിഐ അന്വേഷണത്തിന് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. അതേസമയം കേസ് ഏറ്റെടുക്കുന്നതില്‍ ഇത്രയും കാലതാമസം വരുത്തിയ സിബിഐക്കെതിരേ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഇത്രയും കാലതാമസം കേസിലെ പ്രധാന തെളിവുകള്‍ ഇല്ലാതാക്കില്ലേ എന്ന് കോടതി ചോദിച്ചു. സിബിഐ അഞ്ച് മാസത്തോളം പാഴാക്കിയെന്നും കോടതി പറഞ്ഞു. സിബിഐ അന്വേഷിണം
സന്തോഷമുള്ള തീരുമാനമെന്ന് ജിഷ്ണുവിന്റെ പിതാവ് അശോകന്‍ പ്രതികരിച്ചു.