സാഹിത്യ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

Posted on: December 4, 2017 10:02 pm | Last updated: December 4, 2017 at 10:02 pm

ഷാര്‍ജ: ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍ വിതരണം ചെയ്തു. കെ എം അബ്ബാസ്-കഥ, ഹണി ഭാസ്‌കരന്‍-നോവല്‍, സോഫിയ ഷാജഹാന്‍-കവിത ഏറ്റുവാങ്ങി. അഡ്വ വൈ എ റഹീം അധ്യക്ഷത വഹിച്ചു.

ബിജു സോമന്‍, നാരായണന്‍ നായര്‍, അനില്‍ അമ്പാട്ട് സംസാരിച്ചു. സത്യന്‍ മാടാക്കര, ബഷീര്‍ തിക്കോടി, ഐസക് പട്ടാണിപ്പറമ്പില്‍, ഷാജി ഹനീഫ്, ഇ ടി പ്രകാശന്‍ എന്നിവരെ ആദരിച്ചു. രാഗഡിക്ഷന്റെ സംഗീത പരിപാടി ചടങ്ങില്‍ അരങ്ങേറി.