കോണ്‍ഗ്രസില്‍ ഔറംഗസേബ് ഭരണത്തിനു തുടക്കമായി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മോദി

Posted on: December 4, 2017 7:49 pm | Last updated: December 5, 2017 at 9:30 am

അഹമ്മദാബാദ്: രാഹുല്‍ ഗാന്ധിയെ ഔറംഗസേബിനോട് ഉപമിച്ചും പാര്‍ട്ടി അധ്യക്ഷനായി സ്ഥാനമേല്‍ക്കുന്നതിനെ പരിഹസിച്ചും പ്രധാനമന്ത്രിയുടെ പ്രസംഹം. കഴിവിനല്ല കുടുംബാധിപത്യത്തിനാണു കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് ഗുജറാത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ മോദി പറഞ്ഞു.

മുഗള്‍ ഭരണകാലത്ത് ഷാജഹാനുശേഷം മകന്‍ ഔറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതെന്നു മോദി പറഞ്ഞു. ചക്രവര്‍ത്തിയുടെ കാലശേഷം മകന്‍ അധികാരമേറ്റെടുക്കുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. അങ്ങിനെ കോണ്‍ഗ്രസില്‍ ഔറംഗസേബ് ഭരണത്തിനു തുടക്കമായി. കോണ്‍ഗ്രസിനകത്ത് ജനാധിപത്യമില്ലെന്നും മോദി ആരോപിച്ചു.

എന്നാല്‍, പൂര്‍ണമായും ജനാധിപത്യപരമായാണ് അധ്യക്ഷ സ്ഥാനത്തേയ്ക്കു തിരഞ്ഞെടുപ്പ് നടക്കുന്നതെന്നും പാര്‍ട്ടി അംഗമായ ആര്‍ക്കും മല്‍സരിക്കാമെന്നും മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യര്‍ മറുപടി പറഞ്ഞു. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതുകൊണ്ടാണു മോദി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നു മുന്‍ കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ പ്രതികരിച്ചു.