Connect with us

National

കേരളത്തിലെ മിശ്ര വിവാഹങ്ങള്‍: എന്‍ഐഎ അന്വേഷണം അനാവശ്യമെന്ന് വൃന്ദാ കാരാട്ട്

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ മിശ്രവാവഹങ്ങളെക്കുറിച്ചുള്ള എന്‍ ഐ എനിലപാടിനെതിരെ സി പി എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരട്ട്. മിശ്ര വിശ്രവിവാഹത്തിലും ഇതരസമുദായ വിവാഹത്തിനെതിരെയും കേരളത്തില്‍ എന്‍ ഐ എ നടത്തുന്നത് ആവശ്യമില്ലാത്ത അന്വേഷണമാണെന്ന് വൃന്ദകാരാട്ട് പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ പീപ്പീല്‍ ഡമോക്രസിയിലാണ് കേരളത്തിലെ മിശ്രവിവാഹങ്ങളെക്കുറിച്ചുള്ള എന്‍ ഐ അന്വേഷണത്തിനെതിരെ ശക്തമായി ആഞ്ഞടിച്ച് രംഗത്തെത്തിയത്.

മിശ്രവിവാഹങ്ങള്‍ ഇന്ത്യയുടെ ലിബറല്‍ സമീപനത്തിന്റെ പ്രതീകങ്ങളായി കാണുന്നതിന് പകരം പ്രത്യേക ലക്ഷത്തോടെയുള്ള അന്വേഷണമാണ് നടക്കുന്നതെന്ന് വൃന്ദ ആരോപിച്ചു. ഹിന്ദുത്വ ശക്തകള്‍ പരാമര്‍ശിക്കുന്ന ലൗജിഹാദ് പ്രയോഗത്തെയും അവര്‍ എതിര്‍ത്തു.

Latest