വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ട്രൂകോളര്‍

Posted on: December 2, 2017 10:27 pm | Last updated: December 2, 2017 at 10:27 pm

ചൈനയ്ക്ക് വേണ്ടി ഇന്ത്യയില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ച് ട്രൂകോളര്‍ രംഗത്ത് വന്നും. 42 ആപ്പുകള്‍ ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നു എന്ന രീതിയില്‍ സൈനിക രഹസ്യന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ ലിസ്റ്റില്‍ ട്രൂകോളറും പ്രത്യേക്ഷപ്പെട്ടിരുന്നു.

ഇതിന് വിശദീകരണവുമായി ട്രൂകോളര്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്. 42 ആപ്പുകളുടെ കൂട്ടത്തില്‍ എങ്ങനെ ഇടം പിടിച്ചു എന്നത് സംബന്ധിച്ച് ഞങ്ങള്‍ക്ക് വ്യക്തതയില്ലെന്നും ഈ കാര്യത്തില്‍ അന്വേഷണം നടക്കുകയാണെന്നും ട്രൂകോളര്‍ വ്യക്തമാക്കി. സ്വീഡന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ട്രൂകോളര്‍. ചൈനയില്‍ ഒരു വിധത്തിലുള്ള സര്‍വറുകളും അധികൃതര്‍ വ്യക്തമാക്കുന്നു