ഓഖി ചുഴലിക്കാറ്റ് ദേശിയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും: മുഖ്യമന്ത്രി

Posted on: December 2, 2017 8:36 pm | Last updated: December 4, 2017 at 9:32 am
SHARE

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തിയ ‘ഓഖി’ ചുഴലിക്കൊടുങ്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള സര്‍ക്കാര്‍. ഇക്കാര്യം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും നിവേദനം തയാറാക്കാന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാമിനെ ചുമതലപ്പെടുത്തിയായും മുഖ്യമന്ത്രി പറഞ്ഞു.

ഓഖി ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. തമിഴ്‌നാട്ടിലെ കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമാണ് ഓഖി ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ചത്. മൂന്നിടങ്ങളിലേയും സ്ഥിതിഗതികള്‍ നേരിടുന്നതിന് അടിയന്തര സഹായം അനുവദിക്കണമെന്നും ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളള്‍ വേണ്ടത്ര ഫലപ്രദമായി നടത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന് തിരുവനന്തപുരത്തെ ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിച്ച ശേഷം ചെന്നിത്തല പറഞ്ഞു.

 

 

LEAVE A REPLY

Please enter your comment!
Please enter your name here