Connect with us

Gulf

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു

Published

|

Last Updated

കെഎം അബ്ബാസ്,ഹണി ഓസ്‌കരന്‍,സോഫിയ ഷാജഹാന്‍

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്‍ പ്രവാസി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. കഥക്ക് കെ എം അബ്ബാസിന്റെ നദീറക്കാണ് പുരസ്‌കാരം. ഹണി ഭാസ്‌കരന്റെ പിയേത്താ മികച്ച നോവലും സോഫിയ ഷാജഹാന്റെ ഒറ്റമുറിവു മികച്ച കവിതായായും തിരഞ്ഞെടുക്കപ്പെട്ടു. ടി ഡി രാമകൃഷ്ണന്‍, സുഭാഷ് ചന്ദ്രന്‍, റഫീഖ് അഹമ്മദ് എന്നിവരായിരുന്നു ജൂറി എന്ന് അസോസിയേഷന്‍ പ്രസിഡന്റ് വൈ എ റഹീം ഷാര്‍ജയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പുരസ്‌കാരദാനം നാളെ വൈകിട്ട് ആറിന് അസോസിയേഷനില്‍ നടക്കും. മാധ്യമ പ്രവര്‍ത്തകനും കഥാകാരനുമായ പ്രമോദ് രാമന്‍ അതിഥിയായിരിക്കും. വൈകീട്ട് 3.30 മുതല്‍ പ്രമോദ് രാമനുമായി സംവാദം. 6.30 ന് പുരസ്‌കാര സമര്‍പണം. എട്ടിന് “രാഗാഡിക്ഷന്‍” അവതരിപ്പിക്കുന്ന സംഗീത പരിപാടിഎന്നിവ ഉണ്ടായിരിക്കും.
ജനുവരിയില്‍ ഷാര്‍ജയില്‍ പുസ്തകമേള നടത്തുമെന്നും റഹീം അറിയിച്ചു. സെക്രട്ടറി ബിജു സോമന്‍, ട്രഷറര്‍ നാരായണന്‍ നായര്‍, സാഹിത്യ വിഭാഗം കണ്‍വീനര്‍ അനില്‍ അമ്പാട്ട് പങ്കെടുത്തു. 25,000 രൂപയാണ് പുരസ്‌കാരത്തുക.

 

---- facebook comment plugin here -----

Latest