പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; ഗുജറാത്തില്‍ 24 പേരെ ബിജെപി പുറത്താക്കി

Posted on: December 2, 2017 11:28 am | Last updated: December 2, 2017 at 8:23 pm

അഹമ്മദാബാദ്: ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് 24 മെമ്പര്‍മാരെ ബിജെപി പുറത്താക്കി.

മുന്‍ എംപിമാരായ ഭൂപേന്ദ്രസിന്‍ഹ് സോളങ്കി, കനയെ പട്ടേല്‍, ബിമല്‍ ഷാ എന്നിവരരുള്‍പ്പടെ 24 പേരെയാണ് പുറത്താക്കിയത്.

പുറത്താക്കപ്പെട്ടവരില്‍ പലരും തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വിമതരായായി മത്സരിക്കാന്‍ തയ്യാറെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ബിജെപി സംസ്ഥാന നേതൃത്വം നടപടിയെടുത്തത്. ഡിസംബര്‍ 9, 14 തീയതികളിലാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ നവ്‌സാരി മണ്ഡലത്തിലെ നാല് പ്രവര്‍ത്തകരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെപേരില്‍ സസ്‌പെന്റ്‌ചെയ്തിരുന്നു.