എയര്‍ ഇന്ത്യ 50 കിലോ ബാഗേജ് ആനുകൂല്യം അടുത്ത മാസം 10 വരെ

Posted on: November 30, 2017 9:36 pm | Last updated: November 30, 2017 at 9:36 pm
SHARE

ദുബൈ: എയര്‍ ഇന്ത്യ എക്കണോമി ക്ലാസിലെ യാത്രക്കാര്‍ക്ക് ഒരുക്കിയ പ്രത്യേക ഓഫര്‍ അടുത്ത മാസം പത്തു വരെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ദുബൈയില്‍ നിന്ന് കൊച്ചി, മുംബൈ, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും അബുദാബിയില്‍ നിന്ന് മുംബയിലേക്കും എക്കണോമി ശ്രേണിയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് 50 കിലോ സൗജന്യ ബാഗേജ് ആനുകൂല്യവും ദുബൈയില്‍ നിന്ന് ഡല്‍ഹി, കോഴിക്കോട് എന്നിവിടങ്ങളിലേക്കും ഷാര്‍ജയില്‍ നിന്ന് കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളിലേക്കും യാത്ര ചെയ്യുന്ന എക്കണോമി ശ്രേണിയിലെ യാത്രക്കാര്‍ക്ക് 40 കിലോ ബാഗേജ് സൗകര്യവും ലഭിക്കുമെന്ന് എയര്‍ ഇന്ത്യ സി ഇ ഒ രാജീവ് ബന്‍സാല്‍ അറിയിച്ചതായി ഇന്ത്യന്‍ പീപ്പിള്‍ ഫോറം മീഡിയ കണ്‍വീനറും ബി ജെ പി എന്‍ ആര്‍ ഐ സെല്‍ കോ- കണ്‍വീനറുമായ സജീവ് പുരുഷോത്തമന്‍ പറഞ്ഞു.

ഡിസംബര്‍ 10നുള്ളില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുകയും യാത്ര ചെയ്യുകയും ചെയ്യുന്നവര്‍ക്കാണ് ഈ സൗകര്യമെന്ന് എയര്‍ ഇന്ത്യ മിന മേഖല ജനറല്‍ മേനേജര്‍ മോഹിത് സെന്‍ അറിയിച്ചു.