അഞ്ച് മാസം പ്രായമായ കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെത്തിക്കുന്നു; ആംബുലന്‍സിന് വഴിയൊരുക്കുക

Posted on: November 30, 2017 12:28 pm | Last updated: November 30, 2017 at 12:28 pm
SHARE
ചിത്രം പ്രതീകാത്മകം

തിരുവനന്തപുരം: തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തമിഴ്‌നാട്ടിലെ മധുര സ്വദേശികളായ ദമ്പതികളുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് അടിയന്തര ഹൃദയ ശസ്ത്രക്രിയ ആവശ്യമായി വന്നിരിക്കുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചാണ് ശസ്ത്രക്രിയ. അതിനായി കുഞ്ഞിനെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കേണ്ടതുണ്ട്. KL O2 AP 3236 എന്ന രജിസ്റ്റര്‍ നമ്പറുള്ള തീവ്രപരിചരണ സൗകര്യങ്ങളോടുകൂടിയ പ്രത്യേക ആംബുലന്‍സില്‍
കുഞ്ഞുമായി ഉടനേ തന്നെ (ഇന്ന് നവംബര്‍ 30 ഉച്ചക്ക് 12 മണിയോടു കൂടി ) തിരുവനന്തപുരത്തു നിന്ന് കൊച്ചിയിലേക്ക് യാത്ര തിരിക്കും. പ്രസ്തുത പാതയില്‍ 12 മണിക്ക് ശേഷം വാഹനമോടിക്കുന്നവര്‍ ആംബുലന്‍സിന് പരമാവധി വേഗത്തില്‍ കൊച്ചിയിലെത്താനുള്ള സൗകര്യം ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു. എം സ്വരാജ് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യമറിയിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here