Connect with us

International

ബ്രസീലില്‍ ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമാക്കുന്നു

Published

|

Last Updated

റിയൊ ഡി ജനീറൊ: ബ്രസീലില്‍ ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള പുതിയ നിയമഭേദഗതിക്കെതിരെ വിമര്‍ശം. ബലാത്സംഗം അല്ലെങ്കില്‍ മാതാവിന്റെ ജീവന്‍ അപകടപ്പെടുക എന്നീ അവസ്ഥകളില്‍പോലും ഗര്‍ഭഛിദ്രത്തിന് നിരോധമേര്‍പ്പെടുത്തി പുതിയ നിയമം പാസാക്കിയാല്‍ രാജ്യത്ത് കൂടുതല്‍ ഗര്‍ഭിണികള്‍ മരിക്കുമെന്ന് വിമര്‍ശകര്‍ പറയുന്നു. ഏറെ സ്വാധീനമുള്ള ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സംഘങ്ങളുടെ പിന്തുണയുള്ള ബില്ലിനെതിരെ ഈ മാസം ആദ്യം ബ്രസീലിലെ തെരുവുകളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ബില്ല് മതമൗലികവാദികളായ കോണ്‍ഗ്രസുകാരുടെ കരുതിക്കൂട്ടിയുള്ള ചതിയാണെന്നും തങ്ങളുടെ മതതത്വമാണ് ജനാധിപത്യ രാജ്യത്തെക്കാള്‍ വലുതെന്നുമാണ് ഇവര്‍ കരുതുന്നതെന്നും ഭരണഘടനാ ബില്ലിനെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് വനിതയായ എറിക കോകെ പറഞ്ഞു. ഓരോ വര്‍ഷവും രഹസ്യ ക്ലിനിക്കുകളില്‍ പത്ത് ലക്ഷത്തോളം ഗര്‍ഭഛിദ്രമാണ് നടക്കുന്നതെന്നും ആശുപത്രികളില്‍ ഇത് ആയിരക്കണക്കിനാണ് നടക്കുന്നതെന്നും സര്‍ക്കാര്‍ കണക്കുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മാസം ആദ്യമാണ് ഏതൊരവസ്ഥയിലും ഗര്‍ഭഛിദ്രം നടത്തുന്ന ബില്ല് പ്രതിനിധി സഭാ കമ്മിറ്റി വോട്ടിനിട്ടതും ഒന്നിനെതിര 18 വോട്ടിന് ബില്ല് പാസായതും. കമ്മറ്റിയിലെ ഏക വനിതാ പ്രതിനിധിയായ കോകെയാണ് ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത്.

 

Latest