Connect with us

National

എല്ലാ ബാങ്കിംഗ് ഇടപാടുകളും ഇനി ഒരു ആപ്പിലൂടെ നിര്‍വഹിക്കാം

Published

|

Last Updated

തിരുവനന്തപുരം: എല്ലാ വിധ ബാങ്കിംഗ് പ്രവൃത്തികളും വീട്ടിലിരുന്ന് ചെയ്യാന്‍ കഴിയുന്ന ആപ്പുമായി എസ്ബിഐ. അമേരിക്കന്‍ കമ്പനിയുടെ സഹായത്തോടെയാണ് ആപ്പ് വികസിപ്പിച്ചെത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് എസ്.ബി.ഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ ആപ്പ് സംബന്ധിച്ച വിവരങ്ങള്‍ മുംബയില്‍ പ്രഖ്യാപിക്കും.
ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ബാങ്കിംഗ് രംഗത്ത് പ്രയോഗിക്കാന്‍ മുംബൈയില്‍ ഒരു ഇന്നോവേഷന്‍ സെന്റര്‍ എസ്.ബി.ഐ തുടങ്ങിയിട്ടുണ്ട്. ബ്ലോക്ക് ചെയിന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റൊബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍, മെഷീന്‍ ലേണിംഗ് ,പ്രെഡിക്ടബിള്‍ അനലിറ്റിക്‌സ് തുടങ്ങിയവ സാങ്കേതിക വിദ്യകളാണ് ബാങ്കിംഗില്‍ എസ്. ബി.ഐ ഉപയോഗിക്കുക.