‘മാറി നില്‍ക്ക്’; മാധ്യമങ്ങളോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍

Posted on: November 17, 2017 11:25 am | Last updated: November 17, 2017 at 12:48 pm
SHARE

കൊച്ചി:മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചിയിലെ പാര്‍ട്ടി ഓഫിസില്‍ സെക്രട്ടേറിയറ്റ് യോഗത്തിനെത്തിയ മുഖ്യമന്ത്രിയോട് സിപിഎം-സിപിഐ തര്‍ക്കത്തെക്കുറിച്ച് പ്രതികരണം തേടിയെത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് ‘മാറി നില്‍ക്ക്’ എന്നു പറഞ്ഞ് ദേഷ്യപ്പെട്ടത്.

തോമസ് ചാണ്ടിയുടെ രാജിയുമായി ബന്ധപ്പെട്ട് ഉടലെടുത്ത സിപിഎം-സിപിഐ തര്‍ക്കം ഇരുപാര്‍ട്ടികളുടെയും സംസ്ഥാന നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനൊപ്പം ഇരുപാര്‍ട്ടികളും മുഖപത്രത്തിലെ മുഖപ്രസംഗത്തിലൂടെയും ആരോപണ പ്രത്യാരോപണങ്ങളും ന്യായീകരണവുമായി നിലയിറുപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം തേടി മാധ്യമങ്ങള്‍ സമീപിച്ചത്.

ഇതിനുപിന്നാലെ പരിസരത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയെല്ലാം അവിടെനിന്ന് പോലീസ് പുറത്താക്കി. പൊലീസുകാരോട് ദേഷ്യത്തില്‍ സംസാരിച്ച് ഏതാനും നിമിഷം തിരിഞ്ഞുനിന്ന ശേഷമാണ് മുഖ്യമന്ത്രി സമ്മേളന ഹാളിലേക്കു പ്രവേശിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here