നാല്‍പതോളം പൊതുസേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കന്‍ കെജിരിവാള്‍ ഒരുങ്ങുന്നു

Posted on: November 16, 2017 9:37 pm | Last updated: November 17, 2017 at 9:37 am
SHARE

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് അത്യാവശ്യമായ പൊതുസേവനങ്ങള്‍ വീട്ടുപടിക്കലെത്തിക്കാന്‍ ഡല്‍ഹിയില്‍ അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ ഒരുങ്ങുന്നു. ജാതി സര്‍ട്ടിഫിക്കറ്റ്, െ്രെഡവിങ് ലൈസന്‍സിനുള്ള അപേക്ഷ ഉള്‍പ്പടെ 40 പൊതുസേവനങ്ങള്‍ മൂന്നോ നാലോ മാസത്തിനകം വീട്ടിലെത്തിച്ചു നല്‍കാനാണ് തീരുമാനം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയആണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ നേതൃത്വത്തില്‍ നടന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ആശയം കെജിരിവാളിന്റെതാണെന്ന് സിസോദിയ പറഞ്ഞു.

ഭരണനിര്‍വഹണം വീട്ടുപടിക്കലെത്തിക്കുന്നതിന്റെ ഭാഗമായാണു നടപടി. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതി കൊണ്ടുവരുന്നതെന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇത്തരം ഏജന്‍സികള്‍ കോള്‍ സെന്റര്‍ വഴിയാകും പ്രവര്‍ത്തനം നടത്തുക.

ജാതി / വരുമാന / വിവാഹ / താമസസ്ഥലം തുടങ്ങിയവയുടെ സര്‍ട്ടിഫിക്കറ്റ്, പുതിയ ജലവിതരണ കണക്ഷന്‍, െ്രെഡവിങ് ലൈസന്‍സിനുള്ള അപേക്ഷാ ഫോം, റേഷന്‍ കാര്‍ഡ്, ആര്‍സി ബുക്കിന്റെ ഡ്യൂപ്ലിക്കേറ്റ്, ആര്‍സി ബുക്കിലെ വിലാസം മാറ്റല്‍ തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമായുണ്ടാകുക.

LEAVE A REPLY

Please enter your comment!
Please enter your name here