തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു; രാജിക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കണം

Posted on: November 10, 2017 9:48 am | Last updated: November 10, 2017 at 1:19 pm
SHARE

തിരുവനന്തപുരം:കായല്‍ കൈയേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയെ സിപിഎം കൈവിടുന്നു. രാജിക്കാര്യത്തില്‍ സ്വയം തീരുമാനമെടുക്കണമെന്ന് തോമസ് ചാണ്ടിയെ സിപിഎം അറിയിച്ചതായാണ് വിവരം. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി തീരുമാനമെടുക്കണമെന്നാണ് സിപിഎം നിലപാട്. അതേസമയം, ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമായി.

തോമസ് ചാണ്ടിയുടെ കൈയേറ്റ വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തോമസ് ചാണ്ടിക്ക് പ്രത്യേക പരിഗണനയോ എന്ന ചോദ്യമാണ് ഹൈക്കോടതി ഉന്നയിച്ചത്. തുടര്‍ന്ന് തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ദിവസം കഴിയുന്തോറും കുരുക്കു മുറുകുന്നത് വഴി സര്‍ക്കാറിനുണ്ടാകുന്ന പ്രതിച്ഛായ നഷ്ടം സി പി എം ഗൗരവത്തോടെയാണ് കാണുന്നത്.