Connect with us

National

കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് വാഹനങ്ങളുടെ കൂട്ടയിടി; യുപിയില്‍ രണ്ട് പേര്‍ മരിച്ചു- വീഡിയോ

Published

|

Last Updated

ന്യൂഡല്‍ഹി: കനത്ത പുകമഞ്ഞിനെ തുടര്‍ന്ന് ആഗ്ര-യമുന എക്‌സ്പ്രസ് വേയില്‍ വാഹനങ്ങളുടെ കൂട്ടയിടി. 18 വാഹനങ്ങളാണ് ഒന്നിനുപിറകേ ഒന്നായി കൂട്ടിയിടിച്ചത്.
പുകമഞ്ഞിനെ തുടര്‍ന്ന് ഡ്രൈവര്‍മാരുടെ കാഴ്ചപരിധി കുറയുകയും നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ പിന്നിലേക്ക് മറ്റ് വാഹനങ്ങള്‍ വന്നിടിക്കുകയുമായിരുന്നു

അപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ കനത്ത പുകമഞ്ഞിനെ തുടര്‍ന്നുണ്ടായ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. അലിഗഢിലെ ദേശീയ പാത 92ലാണ് അപകടമുണ്ടായത്.

Latest