Connect with us

Kozhikode

കെ.ടി.യു സമരത്തെ കണ്ണുതുറന്നു കാണാന്‍ വിദ്യഭ്യാസമന്ത്രി തയ്യാറാകണം: എംഎസ്എഫ്

Published

|

Last Updated

കോഴിക്കോട്: കെടിയു സമരത്തെ കണ്ണുതുറന്നുകാണാന്‍ വിദ്യാഭ്യാസമന്ത്രി തയ്യാറാകണമെന്ന് എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം. 8000തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഇയര്‍ ഔട്ടിന്റെ ഭീഷണിയിലാണ്.സര്‍വ്വകലാശാലയുടെ അശാസ്ത്രീയമായി സമീപനങ്ങളും നിലപാടുകളും ഇതിനു കാരണമാകുമ്പോള്‍ കേരളത്തിലെ വിദ്യഭ്യാസ മന്ത്രി് ഉറക്കം നടിക്കുന്നത് ശരിയല്ല. സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന വിഷയത്തില്‍ ഇതുവരെ ഇടപ്പെട്ടില്ലെന്നു മാത്രമല്ല ഇനി ഇടപെടില്ലെന്നുമുള്ള മനോഭാവം വളരെ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

എംഎസ്എഫ് സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം….

ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി പ്രൊഫ.രവിന്ദ്രനാഥ്

പതിനായിരക്കണക്കിനു വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി കുറിപ്പ്

കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി കെ.ടി.യു വിദ്യാര്‍ത്ഥികള്‍ സമരത്തിലാണ്.
സങ്കേതിക സര്‍വ്വകലശാലയിലെ ഇയര്‍ ഔട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം.

8000തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഇയര്‍ ഔട്ടിന്റെ ഭീഷണിയിലാണ്.സര്‍വ്വകലാശാലയുടെ അശാസ്ത്രീയമായി സമീപനങ്ങളും നിലപാടുകളും ഇതിനു കാരണമാകുമ്പോള്‍ കേരളത്തിലെ വിദ്യഭ്യാസ മന്ത്രിയായ അങ്ങ് ഉറക്കം നടിക്കുന്നത് ശരിയല്ല. സാങ്കേതിക വിദ്യാഭ്യാസ മേഖലയെ ബാധിക്കുന്ന വിഷയത്തില്‍ ഇതുവരെ ഇടപ്പെട്ടില്ലെന്നു മാത്രമല്ല ഇനി ഇടപെടില്ലെന്നുമുള്ള മനോഭാവം വളരെ ദൗര്‍ഭാഗ്യകരമാണ്.

2015ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ കേരളത്തിലെ എഞ്ചിനിയറിംഗ് വിദ്യാഭ്യാസ മേഖലയെ കാര്യക്ഷമമാക്കി,ഗുണനിലവാരമുള്ള മികച്ച യുവ എഞ്ചിനിയര്‍മാരെ വാര്‍ത്തെടുക്കാനുള്ള ഉദ്ദേശത്തോടു കൂടിയാണു ഏകീക്രത സ്വഭാവമുള്ള സര്‍വ്വകലാശാല സാധ്യമാക്കിയത്.

ഖേദകരമെന്നു പറയട്ടെ, കഴിഞ്ഞ ഒന്നര വര്‍ഷക്കാലം ഈ സര്‍വ്വകലാശാലയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി ഒന്നും ചെയ്യാതെ,അന്വേഷിക്കാതെ മുന്നോട്ടു പോകുന്ന അങ്ങയുടെ നിലപാടിനെ ശക്തമായി അപലപിക്കുന്നു.തസ്തികകളില്‍ നിയമനം നടത്താതെ,സ്റ്റാറ്റിയൂട്ട് പോലും നിര്‍മ്മിക്കാന്‍ സാധിക്കാത്ത,സര്‍വ്വകലാശാലയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ പോലും ഇടപെടാന്‍ കഴിയാത്ത കഴിവുകെട്ട വകുപ്പ് മന്ത്രിയാണ് അങ്ങെന്ന് വിദ്യാര്‍ത്ഥി സമൂഹം വിലയിരുത്തുകയാണ്.

കഴിഞ്ഞ കുറേ ദിവസങ്ങളായി വിദ്യാര്‍ത്ഥികള്‍ നടത്തികൊണ്ടിരിക്കുന്ന സമരങ്ങള്‍ കണ്ടില്ലെന്നുനടിച്ചു ,അവരുടെ ആവിശ്യങ്ങള്‍ക്ക് മുഖംകൊടുക്കാതെ ആ സര്‍വ്വകലാശാലയുടെ പ്രോ ചാന്‍സ്ലറായി ഇരിക്കാന്‍ താങ്കള്‍ക്ക് ഒട്ടും നാണമുണ്ടാവുന്നില്ലേ??

ഭാരതം ലോകത്തിനു സംഭാവന നല്‍കിയ മിസ്സൈല്‍ മാന്‍ എ.പി.ജെ അബ്ദുല്‍കലാമിന്റെ നാമഥേയത്തിലുള്ള സര്‍വ്വകലാശാല യെ ഇത്ര മോശമാക്കുന്നത് അദ്ദേഹത്തെ ബോധപ്പൂര്‍വ്വമായി അവഹേളിക്കാനുള്ള അങ്ങയുടെ സംഖി മനസ്സിന്റെ സൃഷ്ടിപ്പാണോ

അക്കാദമിക്ക് ഇയറിലെ ഏറ്റവും വിലപ്പെട്ട സമയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ ന്യായമായ ആവിശ്യത്തിനുവേണ്ടി തെരുവില്‍ ചിലവഴിക്കുന്നത്.
പതിനായിരക്കണക്കിനു വരുന്ന വിദ്യാര്‍ത്ഥികളുടെ സമരത്തെ കണ്ണു തുറന്നു കാണാനും കാതു തുറന്നു കേള്‍ക്കാനും താങ്കള്‍ തയ്യാറകണമെന്നും.

സങ്കേതിക സര്‍വ്വകലാശാലക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പു വരുത്താനും സര്‍വ്വകലാശാലയുടെ നടത്തിപ്പ് സുതാര്യമാക്കി വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് എന്റെ കൂട്ടുകാര്‍ക്ക് വേണ്ടി വിനയപൂര്‍വ്വം ആവിശ്യപ്പെടുകയാണ്.
യുദ്ധകാലടിസ്ഥാനത്തില്‍ ഈ വിഷയം പരിഗണിച്ച് എത്രയും പെട്ടന്ന് ക്ലാസുകള്‍ പുനരാരംഭിക്കാന്‍ വേണ്ട
നടപടികള്‍ സ്വീകരിക്കണം.