എഴുത്തച്ഛന്‍ പുരസ്‌കാരം കവി സച്ചിതാനന്ദന്

Posted on: November 1, 2017 12:41 pm | Last updated: November 1, 2017 at 4:06 pm

തിരുവനന്തപുരം: ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് കവി കെ സച്ചിദാനന്ദന്‍ അര്‍ഹനായി. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള ഭാഷക്ക് നല്‍കിയ സമഗ്ര സംഭവാനകള്‍ കണക്കിലെടുത്താണ് സച്ചിദാനന്ദനെ പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് ജൂറി വ്യക്തമാക്കി.

കവി, നാടകകൃത്ത്, വിവര്‍ത്തകന്‍ തുടങ്ങിയ റോളുകളില്‍ മലയാളസാഹിത്യ രംഗത്ത് തിളങ്ങിനില്‍ക്കുന്ന വ്യക്തിയാണ് സച്ചിതാനന്ദന്‍.
എഴുത്തച്ഛനെഴുതുമ്പോള്‍, പീഡനകാലം, വേനല്‍മരം, വീടുമാറ്റം, അപൂര്‍ണം തുടങ്ങിയ കവിതാ സമാഹാരങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിട്ടുണ്ട്.

കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് ഉള്‍പ്പെടെ പുരസ്‌കാരങ്ങള്‍ സച്ചിതാനന്ദന്‍ നേടിയിട്ടുണ്ട്. എഴുത്തച്ഛന്‍ പുരസ്‌കാരത്തിന്റെ തുക ഒന്നര ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയ ശേഷമുള്ള ആദ്യ പുരസ്‌കാരമാണ് സച്ചിതാനന്ദനെ തേടിയെത്തിയത്.