Connect with us

Eranakulam

ഹോട്ടലുകളില്‍ ബിയര്‍ ഉല്‍പാദനത്തിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി

Published

|

Last Updated

കൊച്ചി: ഹോട്ടലുകളില്‍ ബിയര്‍ ഉല്‍പാദനത്തിന് അനുമതി നല്‍കുന്ന കാര്യം സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്്ണന്‍. എല്ലാവശവും പരിശോധിച്ച ശേഷമേ അനുമതി നല്‍കൂ. മദ്യനിരോധനമല്ല വര്‍ജ്ജനമാണ് വേണ്ടതെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മൈക്രോ ബ്രൂവറികള്‍ അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ നിയോഗിച്ച എക്‌സൈസ് കമ്മീഷണര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോട്ടിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു എക്‌സൈസ് മന്ത്രിയുടെ മറുപടി.

സ്വന്തമായി ബിയര്‍ നിര്‍മ്മിച്ചു വില്‍ക്കാന്‍ സാധിക്കുന്ന മൈക്രോ ബ്രൂവറികള്‍ക്ക് അനുമതി തേടി പത്ത് ബാറുകളാണ് സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. കര്‍ണാടക, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മൈക്രോ ബ്രൂവറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തീരുമാനം അനുകൂലമായാന്‍ മദ്യഉപഭോഗം കൂടില്ലേ എന്ന ചോദ്യത്തിന് മദ്യനിരോധനമല്ല വര്‍ജ്ജനമാണ് വേണ്ടതെന്ന സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

Latest