മെഡിക്കല്‍ കോഴ; എംടി രമേശ് നവംബര്‍ രണ്ടിന് മൊഴിനല്‍കും

Posted on: October 31, 2017 10:57 am | Last updated: October 31, 2017 at 10:57 am

തിരുവനന്തപുരം: മെഡിക്കല്‍ കോഴ ആരോപണത്തില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്ന് ഹാജരാകണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിരുന്നെങ്കിലും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് നവംബര്‍ രണ്ടിന് മൊഴി നല്‍കും.

 

സ്വകാര്യ മെഡിക്കല്‍ കോളേജിന് അംഗീകാരം ലഭിക്കുന്നതിന് ബി.ജെ.പി നേതാക്കള്‍ അടക്കം 5.60 കോടി രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം.സംഭവത്തെക്കുറിച്ച് അന്വേഷിച്ച ബി.ജെ.പി അന്വേഷണ കമ്മീഷന്‍ അംഗങ്ങളായ കെ.പി ശ്രീശന്‍, എ.കെ.നസീര്‍, കോഴ നല്‍കിയെന്ന് ആരോപിച്ച എസ്.ആര്‍ മെഡിക്കല്‍ കോളേജ് ഉടമ എന്നിവരടക്കം പതിനഞ്ചിലേറെ പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിരുന്നു.