National
പട്ടേലിന്റെ സേവനങ്ങളെ രാജ്യത്തിന് മറക്കാനാവില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്തിന് വേണ്ടി പട്ടേല്‍ ചെയ്ത സേവനങ്ങളെ വിസ്മരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ടേലിന്റെ ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് ഡല്‍ഹിയില്‍ നടന്ന “ഐക്യത്തിനായുള്ള കൂട്ടയോട്ടം” ഉദ്ഘാടനം ചെയ്യുകയായിരുന്നു മോദി.
ഇന്ത്യയെ ഒറ്റക്കെട്ടായി നിര്‍ത്തുന്നതിന് പ്രധാന പങ്കുവഹിച്ച ആളാണ് സര്‍ദാര്‍ പട്ടേല്‍. സ്വാതന്ത്ര്യത്തിനു മുന്‍പും ശേഷവും പട്ടേല്‍ രാജ്യത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളെ ആര്‍ക്കും മറക്കാനാകില്ല. എന്നാല്‍ . വെല്ലുവിളികളില്‍നിന്നു രാജ്യത്തെ സംരക്ഷിക്കാന്‍ പട്ടേല്‍ മുന്നിട്ടിറങ്ങി. രാജ്യത്തെ വൈവിധ്യങ്ങളെ അതിന്റെ പൂര്‍ണാര്‍ഥത്തില്‍ ഉള്‍ക്കൊള്ളാനാകണമെന്നു മോദി ആഹ്വാനം ചെയ്തു
ഡല്‍ഹി സര്‍ദാര്‍ പട്ടേല്‍ ചൗക്കിലെ പ്രതിമയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ പുഷ്പചക്രം അര്‍പ്പിച്ചു.




