കെപിസിസി യോഗം നാളെ തിരുവനന്തപുരത്ത്; വിഷ്ണുനാഥും ശശി തരൂരും അംഗങ്ങള്‍

Posted on: October 29, 2017 12:42 pm | Last updated: October 30, 2017 at 8:44 am

ന്യൂഡല്‍ഹി: ഭാരവാഹി പട്ടിക പൂര്‍ത്തിയായതോടെ പുതിയ കെപിസിസി യോഗം നാളെ രാവിലെ പത്തരക്ക് തിരുവനന്തപുരത്ത് ചേരും. മാറ്റങ്ങളോടെയാണു കെപിസിസി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്. പന്തളത്ത് സരോജിനി ബാലനും ചവറയില്‍ കെ.സുരേഷ് ബാബുവും കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. 304 പേരടങ്ങിയ പട്ടികയില്‍ 146 പേര്‍ ഐ ഗ്രൂപ്പില്‍നിന്നും 136 പേര്‍ എ വിഭാഗത്തില്‍ നിന്നും 22 പേര്‍ നിഷ്പക്ഷരുമാണ്.

45ല്‍ താഴെ പ്രായമുള്ള 45 പേര്‍ പട്ടികയിലുണ്ട്. 28 വനിതകള്‍, 18 പട്ടികവിഭാഗ പ്രതിധികള്‍. 282 അംഗങ്ങള്‍ ഉള്‍പ്പെട്ട പട്ടിക പിന്നീടു 15% പേരെക്കൂടി ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ വ്യവസ്ഥയുണ്ട്. ഇവരെ പിസിസി പ്രസിഡന്റിനു നാമനിര്‍ദേശം ചെയ്യാം. ശശി തരൂര്‍ എംപി തുടരും

പട്ടികയിലെ സ്ത്രീകളുടെയും യുവാക്കളുടെയും കുറവ് ചൂണ്ടിക്കാണിച്ചാണ് പുതിയപട്ടിക പ്രസിദ്ധീകരിക്കാന്‍ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടത്